ആലുവ: പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായിട്ടുള്ള ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2024- 25 അദ്ധ്യായനവർഷം 5,6,7ക്ലാസുകളിലെ ഒഴിവുകളിലേക്ക് പട്ടികജാതി /പട്ടികവർഗ്ഗ /മറ്റു സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
പിതാവിന്റെ വാർഷികവരുമാനം രണ്ടുലക്ഷം കവിയരുത്. അപേക്ഷാർത്ഥികൾ 20ന് രാവിലെ 10.30ന് രക്ഷാകർത്താവിനൊപ്പം സ്‌കൂളിൽ എത്തണം. പ്രവേശനം ലഭിക്കുന്നവർക്ക് ഭക്ഷണം, താമസസൗകര്യം ഉൾപ്പടെ മറ്റു പഠനസൗകര്യങ്ങൾ സൗജന്യമായി ലഭിക്കും. ഫോൺ: 0484 2623673, 9895301730.