പള്ളുരുത്തി: കച്ചേരിപ്പടി, കോണം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു ശ്വാശതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം നടത്തി.
വാട്ടർ അതോറിട്ടി മദ്ധ്യമേഖല ചീഫ് എൻജിനീയർ പ്രദീപ്, എക്സിക്യുട്ടീവ് എൻജിനിയർ അനിൽ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സുമ എന്നിവരുമായി സി.പി.എം പള്ളുരുത്തി സൗത്ത് ലോക്കൽ സെക്രട്ടറി സി. ആർ. ബിജു,കെ. ആർ. സെബാസ്റ്റ്യൻ, കൗൺസിലർ രചന എന്നിവർ ചർച്ച നടത്തി. പ്രശ്നപരിഹാരത്തിനു സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന ഉറപ്പ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നൽകിയതിനെ തുടർന്ന് സമരം നിർത്തി.