nh
ദേശീയപാതയിൽ ആലുവ ദേശം കുന്നുംപുറത്തെ ഗതാഗതക്കുരുക്ക്

ആലുവ: ദേശീയപാതയിൽ അറ്റകുറ്റപ്പണിക്കായി മംഗലപ്പുഴ പാലം ഭാഗികമായി അടച്ചതോടെ അങ്കമാലി - ആലുവ പാതയിൽ കടുത്ത ഗതാഗതക്കുരുക്ക്. മംഗലപ്പുഴ പാലത്തിൽ നിന്നും രാവിലെയും വൈകിട്ടും കോട്ടായി വരെ ഗതാഗതക്കുരുക്ക് നീണ്ടു. ദേശം കവലയിൽ നിന്ന് ആലുവയിലേക്ക് ചരക്ക് ലോറി ഒഴികെയുള്ള വാഹനങ്ങൾക്ക് ഒറ്റവരി ഗതാഗതമാണ് അനുവദിച്ചിട്ടുള്ളത്. അങ്കമാലിയിൽ നിന്നും ചരക്കുവാഹനങ്ങൾ കാലടി, പെരുമ്പാവൂർ വഴിയാണ് തിരിച്ചുവിടുന്നത്. കാലടി, പെരുമ്പാവൂർ മേഖലയിലും ഗതാഗതക്കുരുക്കുണ്ട്. ഇതോടൊപ്പം ആലുവ സെമിനാരിപ്പടിയിലെ യു ടേണും 20 ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.

ദേശം ആലുവ ദേശീയ പാതയിൽ ഒറ്റവരി ഗതാഗതം ആണെങ്കിലും തുടർച്ചയായി
ഇന്നലെ രാവിലെ ആരംഭിച്ച ഗതാഗത നിയന്ത്രണം ഏകോപനം നടത്താൻ പൊലീസ് ഉദ്യോഗസ്ഥരോ ട്രാഫിക് ഉദ്യോഗസ്ഥരോ ഇല്ല. പാലം അറ്റകുറ്റപ്പണി കാരണം ഭാരവണ്ടികൾ വഴി തിരിച്ചു വിടുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അധികൃതർ മുൻകരുതൽ എടുത്തില്ലെന്നും ആക്ഷേപമുണ്ട്. 20 ദിവസത്തേക്കാണ് നിയന്ത്രണം.