കൊച്ചി: സിനിമകളുടെ വിവിധവശങ്ങൾ കൈകാര്യംചെയ്യുന്ന ശില്പശാലകൾ നല്ല സിനിമകളുടെ പിറവിക്ക് കാരണമാകുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ പറഞ്ഞു. ചാവറ ഫിലിം സ്‌കൂൾ സംഘടിപ്പിച്ച ഫിലിംമേക്കിംഗ് ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ പങ്കെടുത്ത 35 പേർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റോഹിപ്പ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് തണുപ്പ് എന്ന സിനിമയിലൂടെ നേടിയ പി.എസ്. മണികണ്ഠനെ ആദരിച്ചു. ഫാ. ബിജു വടക്കേൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ സംസാരിച്ചു.