school
ശിവൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ മന്ദിരം

മൂവാറ്റുപുഴ: പഴയ കാല പ്രതാപ കാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ പാതയിൽ ശിവൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ. മൂവാറ്റുപുഴയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ശിവൻകുന്ന് സ്‌കൂൾ ഇപ്പോൾ പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ തുടർച്ചയായി മിന്നും പ്രകടനം കാഴ്ച വച്ച് മികവിന്റെ പടവുകൾ കയറുകയാണ്. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ മൂന്ന് ബാച്ചുകളോട് കൂടിയ പ്ലസ് ടു വിഭാഗത്തിനായുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയം ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 4കോടി 40 ലക്ഷം രൂപയോളം ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക ലാബ് സൗകര്യങ്ങളും ഉൾപ്പെടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് അടുത്ത അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സ്‌കൂളിൽ നടപ്പാക്കിവരുന്ന വിവിധ വികസന പ്രവർത്തനങ്ങളും അടുത്ത അദ്ധ്യായന വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായി വരുന്നു.