മൂവാറ്റുപുഴ: വിശ്വകർമ്മ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയൻ യുവജന ഫെഡറേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 9.30 ന് മൂവാറ്റുപുഴ വിശ്വകർമ്മ ഭവനിൽ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. വഴിത്തല ഇംഗ്ലീഷ് അക്കാദമി ഡയറക്ടർ കെ. ആർ. സോമരാജൻ ക്ലാസിന് നേതൃത്വം നൽകും.വി.എസ്.എസ് യുവജന ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് അഭിജിത്ത് സുരേഷ് അദ്ധ്യക്ഷനാകും. താലൂക്ക് വൈസ് പ്രസിഡന്റ് അഞ്ചൽ മുരളി, താലൂക്ക് ജോ. സെക്രട്ടറി ദേവിക ബിജു എന്നിവർ സംസാരിക്കും. താലൂക്ക് സെക്രട്ടറി ആനന്ദ് അനിൽകുമാർ സ്വാഗതവും താലൂക്ക് ഖജാൻജി അഞ്ജന സന്തോഷ് നന്ദിയും പറയും.