കൊച്ചി: ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച പ്രമുഖ വാർഷിക പ്രദർശനമായ ഹോട്ടൽടെക് കേരളയുടെ 14-ാമത് പതിപ്പിന് കൊച്ചി ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ സമാപനം. മികച്ച കലിനറി സ്ഥാപനമായി കൊച്ചി ക്രൗൺപ്ലാസയേയും ഹൗസ്‌കീപ്പിംഗ് സ്ഥാപനമായി അബാദ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസിനേയും തിരഞ്ഞെടുത്തു. ഡസേർട്ട് കേക്ക് വിഭാഗത്തിൽ ഭവ്യ സന്തോഷ് - ഗ്രാൻഡ് ഹയാത്ത്, ബ്രെഡ് ആൻഡ് പേസ്ട്രി ഡിസ്‌പ്ലേ വിഭാഗത്തിൽ രാദ്രമാധവ് സാഹു-ഗ്രാൻഡ് ഹയാത്ത്, ഡോൺ സെബാസ്റ്റ്യൻ- ക്രൗൺ പ്ലാസ, നോവൽറ്റി കേക്ക് വിഭാഗത്തിൽ അർജിത് ബിശ്വാസ്- ഗ്രാൻഡ് ഹയാത്ത്, ഹോട്ട് കുക്കിംഗ് വിഭാഗത്തിൽ ചിക്കൻ കൗഷികി- ക്രൗൺപ്ലാസ, നോവെൽറ്റി കേക്ക് വിഭാഗത്തിൽ അറിജിത്ത് ബിശ്വാസ്- ഗ്രാൻഡ് ഹയാത്ത്, ഹോട്ട് കുക്കിംഗ് ചിക്കൻ കൗഷികി- ക്രൗൺപ്ലാസ, വേസ്റ്റ് മെറ്റീരിയൽസ് ഫ്ളവർഡിസ്‌പ്ലേ വിഭാഗത്തിൽ അരുൺറാം എന്നിവർ വ്യക്തിഗതവിജയം സ്വന്തമാക്കി.