കൊച്ചി: വ്യാജഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻവഴി കാക്കനാട് സ്വദേശിയായ വ്യവസായിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ മദ്ധ്യപ്രദേശ് സ്വദേശി അതുൽരാജ് പൊലീസ് പടിയിലായി. സൈബർ ഓപ്പറേഷൻ വിഭാഗം ഇൻഡോറിൽ നിന്നാണ് പിടികൂടിയത്. മോഹനവാഗ്ദാനങ്ങൾ നൽകിയാണ് ഇയാൾ പണം തട്ടിയത്. ഡി.സി.പിക്ക് ലഭിച്ച പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.