കൊച്ചി: ലോകോത്തര ഫാഷൻ ഇന്ത്യൻ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന റിലയൻസ് റീട്ടെയ്‌ൽ യു. കെയിലെ വിഖ്യാത ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലറായ എ. എസ്. ഒ. എസിനെയാണ് ഇന്ത്യൻ ഉപഭോക്താക്കളിലേക്കെത്തിക്കുന്നു.. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു.
യുവതയുടെ ഫാഷൻ അഭിരുചികളെ സംതൃപ്തിപ്പെടുത്തുന്ന എ. എസ്. ഒ. എസ്. യുകെയിൽ യുവതലമുറയുടെ ഹരമാണ്. ഇത്തരമൊരു ലോകോത്തര ബ്രാൻഡിനെ ബഹുതലഫോർമാറ്റിൽ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഓൺലൈനായും ഓഫ്‌ലൈനായും എ. എസ്. ഒ. എസിന്റെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസിവ് പാർട്ണറായിരിക്കും റിലയൻസ് റീട്ടെയിൽ
ആദ്യമായാണ് ഈ യു. കെ ബ്രാൻഡ് ഒരു ഇന്ത്യൻ കമ്പനിയുമായി എക്‌സ്‌ക്ലൂസിവ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്. ആഗോള ഫാഷൻ ട്രെൻഡുകൾക്കൊപ്പം അതിവേഗം സഞ്ചരിക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും.
'ഞങ്ങളുടെ ഫാഷൻ കുടുംബത്തിലേക്ക് എഎസ്ഒഎസിനെ സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷവും ആവേശവുമുണ്ട്. ആഗോള ട്രെൻഡുകൾ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് വളരെ വേഗം എത്തിക്കുന്നതിന് ഇത് സഹായിക്കും. ഇന്ത്യയിലെ പ്രീമിയർ റീട്ടെയ്ൽ ഡെസ്റ്റിനേഷനെന്ന നിലയിൽ ഞങ്ങളുടെ സ്ഥാപനം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ പങ്കാളിത്തം. ഉപഭോക്താക്കൾക്ക് അത്യാധുനിക, ഉന്നതഗുണനിലവാരത്തിലുള്ള ഫാഷൻ സ്റ്റൈലുകൾ അവരുടെ ആഗ്രഹത്തിനനുസരിച്ച് ലഭ്യമാകുന്നു എന്നത് ഞങ്ങൾ ഉറപ്പുവരുത്തുന്നു,'' റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറ്ര്രകർ ഇഷ അംബാനി പറഞ്ഞു.