t

തൃപ്പൂണിത്തുറ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദയംപേരൂരിൽ ഊർജിത ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഉദയംപേരൂർ 3-ാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ എഡ്രാക്ക് മേഖല സെക്രട്ടറി ബി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.കെ. ജയചന്ദ്രൻ, എ.ഡി.എസ് ചെയർപേഴ്സൺ ഷീജ ബാബു എന്നിവർ പങ്കെടുത്തു. 13-ാം വാർഡിലെ പൊതുമൂല കോളനി ഭാഗത്ത് നടത്തിയ ശുചീകരണയജ്ഞം വാർഡ് മെമ്പർ സുധ നാരായൺ ഉദ്ഘാടനം ചെയ്തു. ജെ.പി.എച്ച്.എ നേഴ്സ് ടി.വി.സന്ധ്യ, വാർഡ് വികസന സമിതി കൺവീനർ ശ്രീജിത്ത് ഗോപി എന്നിവർ പങ്കെടുത്തു. ആശ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.