kanale-water
മഞ്ഞപ്ര റോഡിലെ അഴുക്ക് വെളളമൊഴുക്കാൻ ഇടമലയാർ കനാലിലേക്ക് തുറന്നിരിക്കുന്ന കാന

അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡിൽ പുതുതായി നിർമ്മിക്കുന്ന കാനയിലൂടെ ഒഴുകി വരുന്ന അഴുക്കു വെള്ളം ഇടമലയാർ കനാലിലേക്ക് ഒഴുക്കാനുള്ള കരാറുകാരുടെയും പൊതുമരാമത്തു വകുപ്പിന്റെയും തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് നാട്ടുകാർ. തുറവൂർ കവലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കാന വഴി ഒഴുകിയെത്തുന്ന അഴുക്കു വെള്ളമാണ് ചരിത്ര ലൈബ്രറിക്ക് സമീപം ഇടമലയാർ ജലസേചന കനാലിലേക്ക് ഒഴുക്കാൻ പൊതുമരാമത്ത് വകുപ്പ് പച്ചക്കൊടി കാട്ടിയിട്ടുള്ളത്. ഇടമലയാർ കനാലിലൂടെ വരുന്ന വെള്ളമാണ് ഇരുവശങ്ങളിലുമുള്ള കിണറുകളിൽ ഉറവയായെത്തുന്നത്. കൂടാതെ നാട്ടുകാർ കുളിക്കാനും മറ്റുo ഉപയോഗിക്കുന്ന കനാലിലേക്ക് അഴുക്കുജലം തുറന്നു വിടുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ആരോഗ്യ വകുപ്പും ഇടമലയാർ അധികൃതരും ഇടപെട്ട് റോഡിലെ കാനയിലൂടെ ഒഴുകി വരുന്ന അഴുക്ക് വെള്ളം മറ്റേതെങ്കിലും മാർഗം സ്വീകരിച്ച് ഇടമലയാർ കനാലിലേക്ക് ഒഴുക്കാതെ കടത്തിവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജില്ലയിൽ സാംക്രമിക രോഗങ്ങൾ വ്യാപകമായി പടരുന്ന സമയത്താണ് ഇടമലയാർ ജലസേചന പദ്ധതിയിലേക്ക് അഴുക്കു ജലംതുറന്നുവിടാനുള്ള നീക്കം

കനാലിലെ അഴുക്കു വെള്ളം ഉറവയായി കിണറുകളിലെത്തുന്നതോടെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകാൻ സാദ്ധ്യത