kklm

കൂ​ത്താ​ട്ടു​കു​ളം​:​ ​മൊ​ബൈ​ൽ​ ​വെ​ഹി​ക്കി​ൾ​ ​ടു​ ​വെ​ഹി​ക്കി​ൾ​ ​ചാ​ർ​ജിം​ഗ് ​സാ​ങ്കേ​തി​ക​വി​ദ്യ​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ​പാ​മ്പാ​ക്കു​ട​ ​എം.​ജി.​എം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലെ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​അ​നു​രാ​ജ്,​ ​ജി​സി​ൽ​ ​ജോ​ർ​ജ്,​ ​ബാ​ലാ​ന​ന്ദ് ​അ​നി​ൽ,​ ​ഷി​നു​മോ​ൻ​ ​ജോ​സ​ഫ്,​ ​പ്ര​വീ​ൺ​ ​പി​ ​എ​ന്നി​വ​ർ.​ ​വ​ഴി​യി​ൽ​ ​ബാ​റ്റ​റി​ ​ചാ​ർ​ജ് ​തീ​ർ​ന്നു​ ​പോ​കു​ന്ന​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ഇ​വ​ർ​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ ​വെ​ഹി​ക്കി​ൾ​ ​ടു​ ​വെ​ഹി​ക്കി​ൾ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​സൗ​രോ​ർ​ജ്ജം​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഹൈ​ബ്രി​ഡ് ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നും​ ​റീ​ചാ​ർ​ജ് ​ചെ​യ്ത് ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.​ ​ഇ​ത​നു​സ​രി​ച്ച് ​ഏ​ക​ദേ​ശം​ 40​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​ഓ​ടാ​നു​ള്ള​ ​ഊ​ർ​ജ്ജ​ക്ഷ​മ​ത​ ​ഈ​ ​വാ​ഹ​ന​ത്തി​ന് ​വെ​ഹി​ക്കി​ൾ​ ​ടു​ ​വെ​ഹി​ക്കി​ൾ​ ​റീ​ചാ​ർ​ജിം​ഗ് ​വ​ഴി​ ​ല​ഭ്യ​മാ​കും.​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ ​നി​ര​ത്തി​ൽ​ ​സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യ​ ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ ​ഈ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ​പ്രാ​ധാ​ന്യ​മേ​റു​ക​യാ​ണ്.​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​മേ​ധാ​വി​ ​പ്രൊ​ഫ​സ​ർ​ ​അ​ഞ്ജു​ ​ജോ​ർ​ജ്ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഗ​വേ​ഷ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത്.