ncc

കൊച്ചി: അങ്കമാലി മൂക്കന്നൂർ ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ പത്തു ദിവസമായി നടക്കുന്ന

എൻ.സി.സി മേഖല ക്യാമ്പ് ഇന്ന് സമാപിക്കും. അറുന്നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വ്യക്തിത്വ വികസനം, ആരോഗ്യ പരിപാലനം, മോക്ക് ഡ്രിൽ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നടന്നു. ഗ്രൂപ്പ് കമാൻഡർ മേജർ സൈമൺ മത്തായി ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ക്യാമ്പിനോടനുബന്ധിച്ച് മികച്ച പ്രവർത്തനവും പരിശീലനവും പൂർത്തിയാക്കിയ കേഡറ്റുകളെ ആദരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അമ്പതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി കേഡറ്റുകളാണ് ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.