startup

കൊച്ചി: സരോജിനി ദാമോദരൻ ഫൗണ്ടേഷൻ 'വിദ്യാധൻ' വിദ്യാഭ്യാസ സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് പ്ലസ് വൺ, പ്ലസ് ടു പഠനകാലയളവിൽ 10,000 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. പഠനനിലവാരം മികച്ച രീതിയിൽ തുടരുന്നവർക്ക് ബിരുദപഠനകാലത്തും തുടർന്നും സ്‌കോളർഷിപ്പ് ലഭിക്കും. പ്രതിവർഷം 10,000 രൂപ മുതൽ 60,000 രൂപ വരെയാകും സ്‌കോളർഷിപ്പ്. ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ എസ്.ഡി. ഷിബുലാൽ-കുമാരി ഷിബുലാൽ എന്നിവർ ചേർന്ന് 1999ലാണ് വിദ്യാധൻ സ്‌കോളർഷിപ്പിന് തുടക്കമിട്ടത്. കേരളമടക്കം 16 സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകിവരുന്നു. അപേക്ഷ സമർപ്പിക്കാൻ: www.vidyadhan.org. വിവരങ്ങൾക്ക് : 9663517131.