പറവൂർ: മൂത്തകുന്നം മുസിരിസ് ഫെസ്റ്റ് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ.പി. വിശ്വനാഥൻ, ഡോ. ടി.എച്ച്. ജിത, എ.എസ്. അനിൽകുമാർ, ടി.ആർ. ബോസ്, കെ.എസ്. സനീഷ്, വി.എസ്. സന്തോഷ്, ബാബു തമ്പുരാട്ടി, ലൈജു ജോസഫ് എന്നിവർ സംസാരിച്ചു. ഫെസ്റ്രിന്റെ ഭാഗമായി തിരുവാതിര, കൈകൊട്ടിക്കളി, നാടൻപാട്ട്, ലാഷ് മോബ്, യോഗഡാൻസ്, നൃത്തസന്ധ്യ, കരോക്കെ ഗാനമേള എന്നിവ നടന്നു.