ആലുവ: യു.സി ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രതിഭാപുരസ്‌കാരം മരണാനന്തരബഹുമതിയായി കവി എൻ.കെ. ദേശത്തിന് സമർപ്പിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് ശതാബ്ദി പ്രതിഭാ പുരസ്‌കാരം എൻ.കെ. ദേശത്തിന്റെ ഭാര്യ ആർ. ലീലാവതിക്ക് കൈമാറി. ബർസാർ സിബു എം. ഈപ്പൻ, പൂർവ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് അജയകുമാർ എന്നിവർ സംസാരിച്ചു.
കല, സാഹിത്യം, നിയമം, പൊതുഭരണം, പരിസ്ഥിതി, വിദ്യാഭ്യാസം, ശാസ്ത്രം, വ്യവസായം, മാദ്ധ്യമം, കായികം തുടങ്ങി 10 മേഖലകളിലെ 10 വീതം പ്രതിഭകളെ ഉൾപ്പെടുത്തി നൂറുപേർക്കാണ് പുരസ്‌കാരം നൽകുന്നത്. ആനന്ദ്, സേതു, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയ എഴുത്തുകാരും പത്മശ്രീ ജേതാക്കളും ശാസ്ത്രജ്ഞരും മുതിർന്ന മാദ്ധ്യമപ്രവർത്തകരും നിയമവിദഗ്ദ്ധരും വിദ്യാഭ്യാസവിചക്ഷണരും കായികപ്രതിഭകളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെട്ട പ്രതിഭകളെ യു.സി കോളേജിൽവച്ച് 21മുതൽ 25വരെ നടക്കുന്ന പരിപാടികളിൽ ആദരിക്കും. ശതാബ്ദിയാഘോഷങ്ങളുടെ സമാപനം 25ന് നടക്കും.