വൈപ്പിൻ : ജാതി ഉച്ചനീചത്വങ്ങൾക്കെതിരെ ചെറായിയിൽ സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനത്തിന്റെ 107-ാം വാർഷികം സഹോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ 30ന് നടക്കും.

മിശ്രഭോജനം നടന്ന ചെറായി തുണ്ടിടപറമ്പിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ദീപശിഖാപ്രയാണം പഞ്ചായത്ത് പ്രസിഡന്റ് രമണി ഉദ്ഘാടനം ചെയ്യും. സഹോദരൻ സ്മാരകത്തിലെത്തുന്ന ദീപശിഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഏറ്റുവാങ്ങും. തുടർന്ന് മിശ്രഭോജന സ്മൃതി സംഗമത്തിൽ ബിനോയ് വിശ്വം എം.പി, അബ്ദുൾ സമദ് സമദാനി എം.പി, സി.പി.എം നേതാവ് എം.എ.ബേബി, കോൺഗ്രസ് നേതാവ് രമേശ് തെന്നിത്തല എം.എൽ.എ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സ്മാരകം ചെയർമാൻ എസ്. ശർമ്മ, ഫാ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ, ഡോ. കെ.കെ. ജോഷി, എൻ.എസ്. സൂരജ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മിശ്രഭോജന സ്മൃതി സദ്യയുണ്ടാകും.