വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്ക് ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ബി ഗ്രേഡോ അതിന് മുകളിലുള്ള ഗ്രേഡോ,​ സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ വിഭാഗത്തിൽ 10, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും 60 ശതമാനം മാർക്കോ നേടിയവർക്കാണ് പുരസ്‌ക്കാരം നൽകുക. ജൂൺ 20നകം അപേക്ഷിക്കണം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ അപേക്ഷയോടൊപ്പം ഫോട്ടോയും നൽകണം.