വൈപ്പിൻ : മാലിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ ദേശീയ ഡെങ്കു പ്രതിരോധ ദിനാചരണം സംഘടിപ്പിച്ചു. പബ്ലിക് ഹെൽത്ത് നഴ്‌സിങ്ങ് സൂപ്പർ വൈസർ പി.ആർ. ആനി, ഹെൽത്ത് സൂപ്പർ വൈസർ പി.ഡി. ആനി, ഹെൽത്ത് ഇൻസ്‌പെക്ടർ എം.ടി. പ്രീതി, വാർഡ് മെമ്പർ സ്വാതിഷ് സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി. ലിസി ഹോസ്പിറ്റലിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾ സ്‌കിറ്റ് അവതരിപ്പിച്ചു.