bjp

ഉദയംപേരൂർ: പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പദ്ധതിയായ ജലജീവൻ മിഷൻ വഴി എല്ലാ വിഭാഗം ജനങ്ങൾക്കും കുടിവെള്ളം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. പന്തം കൊളുത്തി പ്രകടനം നടത്തി. സൗത്ത് ഏരിയ കമ്മിറ്റി ഐ.ഒ.സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നടക്കാവ്, ഗ്രാമപഞ്ചാത്തിന് മുൻപിൽ അവസാനിച്ചു. പ്രകടനത്തിൽ സൗത്ത് ഏരിയ പ്രസിഡന്റ് സി.പി. അനിൽകുമാർ, തൃപ്പൂണിത്തുറ മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ബൈജു, ഏരിയ വൈസ് പ്രസിഡന്റ് പി.ടി. സുരേഷ്, സെക്രട്ടറിമാരായ കെ.വി. മനോജ്, പി.എസ്.സുകുമാർ, പി.വി. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.