ആലുവ: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി ആലുവ സബ്ബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22ന് രാവിലെ എട്ട് മണി മുതൽ ഏലൂർ ഫാക്ട് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. സ്‌കൂൾ വാഹനങ്ങൾ രാവിലെ എട്ട് മണിക്ക് മുമ്പായി വാഹനങ്ങളുടെ രേഖകൾ, ജി.പി.എസ് സർട്ടിഫിക്കറ്റ്, സ്പീഡ് ഗവേണർ സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.