pc-jecob
മർച്ചന്റ്സ് അസോസിയേഷൻ അത്താണി യൂണിറ്റ് വാർഷിക സമ്മേളനം കേരള വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയുന്നു

നെടുമ്പാശേരി: മർച്ചന്റ്സ് അസോസിയേഷൻ അത്താണി യൂണിറ്റ് വാർഷിക സമ്മേളനം കേരള വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സൈമൺ തയ്ക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ബിന്നി തരിയൻ എന്നിവർ സംസാരിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ. മധു വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി എ.വി. രാജഗോപാൽ (പ്രസിഡന്റ്), ജോബി അഗസ്റ്റിൻ (സെക്രട്ടറി), ബിന്നി തരിയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.