നെടുമ്പാശേരി: ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കിണറുകളും കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ ചെയ്യുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കാൻ തീരുമാനം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ അദ്ധ്യക്ഷനായിരുന്നു.
മഴ ആരംഭിക്കുന്നതിന് മുമ്പായി പഞ്ചായത്തിലെ എല്ലാ വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചിത്വ സംവിധാനം പരിശോധിക്കുന്നതിനും തീരുമാനിച്ചു. പ്രാഥമികാരോഗ്യ അവശ്യ മരുന്ന് ലഭ്യമാക്കുന്നതിന് തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കും. വൈസ് പ്രസിഡന്റ് ശോഭാ ഭരതൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീലേഖ, അസി. സെക്രട്ടറി സുനിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.