നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430ഗ്രാം സ്വർണവുമായി കസ്റ്റംസ് പിടിയിലായി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സിറാജുദ്ദീനാണ് പിടിയിലായത്. മറ്റ് ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സംശയംതോന്നി ദേഹപരിശോധന നടത്തുമ്പോഴാണ് സ്വർണം കണ്ടെത്തിയത്. 28 ലക്ഷത്തോളം രൂപ വിലവരും.