kklm
തിരുമറാടിയിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ

കൂത്താട്ടുകുളം: തിരുമാറാടിയിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരിച്ചുകൊണ്ട് ആരംഭിച്ച ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം ജോർജ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി. ശശി, മെഡിക്കൽ ഓഫീസർ വിനോദ് പി, ആശുപത്രി ഉപദേശക സമിതി അംഗങ്ങളായ വി.ആർ. സതീശൻ എം.ആർ. ശശി, പി.എം. ബേബി,​ ആരോഗ്യപ്രവർത്തകരായ ഡാലി വിസി, അശ്വതി ഗോപി,​ സൗമ്യ സി.എ, ഷെറിൻ വി.സി,​ സന്ധ്യ രാജേഷ്, അല്ലി അജി , ഇന്ദിര കെ.എസ്, അല്ലി രാജു എന്നിവർ നേതൃത്വം നൽകി.