ആലുവ: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ 'ജനറൽ ഡയറി 2024" നാളെ രാവിലെ ഒമ്പതിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്.പി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. പി.എ. ഷിയാസ് അദ്ധ്യക്ഷനാകും. മനോജ് കുമാർ, വി.എം. രൂപേഷ് തുടങ്ങിയവർ ക്ലാസെടുക്കും.