1

പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിൽ എസ്. എൻ. ഡി. പി യോഗം 122ാം വർഷാചരണവും ശാഖയിലെ വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, കുടുംബ യൂണിറ്റ് ,​ കുമാരി സംഘം,​ ബാലജന യോഗം തുടങ്ങിയവയുടെ നേതൃനിരയിലുള്ളവരെ ആദരിക്കലും നടന്നു. ശാഖ പ്രസിഡന്റ് എൻ. എസ്. സുമേഷ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് സി. പി. കിഷോർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ് മാവുങ്കൽ, ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി, യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ എന്നിവർ സംസാരിച്ചു. ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ ആദരിച്ചു. ബീന ടെൽഫി, സീന ഷിജിൽ, രതിക സദാനന്ദൻ, സുലത വത്സൻ, സുലഭ ശ്രീനിവാസൻ, സുമ രാജാ റാം, വാസന്തി സുരേഷ്, രാജമ്മ തിലകൻ, രംഭ പ്രസന്നൻ,​ ഷിബു സരോവരം തുടങ്ങിയവർ സംസാരിച്ചു.