കൊച്ചി: കൾച്ചറൽ അക്കാഡമി ഫോർ പീസും നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും ചേർന്ന് നടപ്പിലാക്കിയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി യൂത്ത് സമ്മിറ്റും അഞ്ചാം ഘട്ട ലാപ്‌ടോപ്പ് വിതരണവും നടന്നു. കേരള സ്റ്റേറ്റ് അറ്റോർണിയും കേരള ബാർ കൗൺസിൽ വൈസ് ചെയർമാനുമായ അഡ്വ. എൻ . മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ കോൺഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റും സ്റ്റേറ്റ് ഡയറക്ടർ ബോർഡ് അംഗവുമായ ബീന സെബാസ്റ്റ്യൻ അദ്ധ്യക്ഷയായി. നദീസംരക്ഷണ യാത്രാ പദ്ധതിയുടെ എറണാകുളം ജില്ലാ വർക്കിംഗ് ചെയർമാനായ അഡ്വ. കെ.എസ്. പ്രകാശ്. കൊച്ചി കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാൽ, തോട്ടക്കാട്ടുകര സെന്റ് ആൻസ് പള്ളിവികാരി ഫാ. തോമസ് പുളിക്കൽ എന്നിവർ സംസാരിച്ചു.