amrita

കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ അമൃത റിസർച്ച് ആൻഡ് ഇന്നോവേഷൻ സിംപോസിയം ഫോർ എക്‌സലൻസ് (എറൈസ് 2024) അമൃത ആശുപത്രിയിൽ ആരംഭിച്ചു. വിവിധ മേഖലകളിലെ ഗവേഷണ സാദ്ധ്യതകൾ വിലയിരുത്തുന്ന രണ്ട് ദിവസത്തെ സിംപോസിയം അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ് ഉദ്ഘാടനം ചെയ്തു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ അദ്ധ്യക്ഷനായി. ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അസി. ഡയറക്ടർ ഡോ. ഹർഷ ഭാർഗവി, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ, കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടിയിലെ (എൻ.പി.ഒ.എൽ) സീനിയർ സയന്റിസ്റ്റ് ഡോ. പി. മുരളീകൃഷ്ണ എന്നിവർ മുഖ്യാതിഥികളായി.