മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് മേയ് സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം സെമിനാർ നടത്തുന്നു. 21ന് വൈകിട്ട് 6ന് അവന്യൂ റീജന്റിലാണ് സെമിനാർ. കേരള സ്റ്റാർട്ട്അപ്പ് മിഷൻ സി.ഇ.ഒ അനുപ് പി. അംബിക ചടങ്ങിൽ മുഖ്യാതിഥിയാകും. സ്റ്റാർട്ട്അപ്പ് സംരംഭകരായ ബാവിൽ വർഗീസ്, (ഇലട്രിക്ക് ഓട്ടോമോട്ടീവ് ഡ്രൈവ്സ് കോ ഫൗണ്ടർ ) ദീപു സേവ്യർ (സപ്പേർ കോ-ഫൗണ്ടർ ) രാജേഷ് പടിഞ്ഞാറെ മഠം (വിസർ സ്ഥാപകൻ) കെ. എം. ഷാനവാസ്, (കേരള പ്രോഡക്റ്റിവിറ്റി കൗൺസിൽ ജോയിന്റ് ഡയറക്ടർ), സാവിയോ മാത്യു (ഫിക്കി കേരള സം സ്ഥാന കൗൺസിൽ മേധാവി ) തുടങ്ങിയവർ സംബന്ധിക്കും. റജിസ്റ്റർ ചെയ്യാൻ iccicochin. com/bizkerala. ഫോൺ: 0484 2224335 , 9747400899.