പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെയും 72 ശാഖായോഗങ്ങളുടേയും നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ ആദ്യദിനം ഭക്തിസാന്ദ്രമായി. കുമാരനാശാൻ നഗറിലെ പ്രത്യേകമണ്ഡപത്തിൽ മൂത്തകുന്നം സുഗതൻ തന്ത്രിയുടെ മുഖ്യകാമ്മികത്വത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയോടെ ചടങ്ങുകൾക്ക് തുടക്കമായി. ഹോമമന്ത്രാർച്ചന, ശാന്തിഹവനം, ഗുരുപൂജ എന്നിവയിൽ നിരവധി പേർ പങ്കെടുത്തു. ഗുരുദേവ ധർമ്മം ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ പി.എം.എ സലാം മുസ്ളിയാർ മന്നാർ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മേലിന്റെ പ്രഭാഷണത്തിനും കലാപരിപാടികൾക്കും ശേഷം ഗുരുദേവ വിഗ്രഹത്തിൽ സമർപ്പണത്തോടെ ആദ്യദിനം സമാപിച്ചു.
ഇന്ന് രാവിലെ 10ന് മുൻകാല യൂണിയൻ നേതാക്കളുടെ അനുസ്മരണ സമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ ഇ.എസ്. ഷീബ അനുസ്മരണ പ്രഭാഷണവും നടത്തും. യോഗം ഡയറക്ടർമാരായ എം.പി. ബിനു, ഡി. ബാബു, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, വൈദികയോഗം സെക്രട്ടറി അഖിൽശാന്തി എന്നിവർ സംസാരിക്കും. പതിനൊന്നരക്ക് ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണവും ഉച്ചയ്ക്ക് 2ന് നിമിഷ ജിബിലീഷിന്റെ മോട്ടിവേഷൻ പ്രഭാഷണവും നടക്കും. വൈകിട്ട് 3ന് സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗുരുദേവ സന്ദേശവും യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും. പ്രമുഖ വ്യക്തികളെ ആദരിക്കൽ പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരനും ദർശനനോത്സവ അവലോകനം കൺവീനർ എം.കെ.ആഷിക്കും നടത്തും. യോഗം ഡയറക്ടർ പി.എസ്. ജയരാജ്, യൂണിയൻ കൗൺസിലർമാരായ വി.പി. ഷാജി, ടി.എം. ദിലീപ്, ടി.പി. കൃഷ്ണൻ, പെൻഷനേഴ്സ് ഫോറം കേന്ദ്രസമിതി അംഗം ഐഷ രാധാകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം അഡ്വ. പ്രവീൺ തങ്കപ്പൻ, എം.എഫ്.ഐ കോ ഓഡിനേറ്റർ ജോഷി പല്ലേക്കാട്ട് എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളും വൈകിട്ട് ആറിന് സമർപ്പണത്തോടെ ദർശനോത്സവം സമാപിക്കും.
----------------------------------------------
പ്രമുഖരെ ആദരിച്ചു
ദർശനോത്സവ ഉദ്ഘാടന സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. എം.ജി യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ സി.എം. ശ്രീജിത്ത്, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.പി. വിശ്വനാഥൻ, മൂത്തകുന്നം സുഗതൻ തന്ത്രി, സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച പ്രമോദ് മാല്യങ്കര, മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.സി. പ്രേംകുമാർ, അശ്വനിദേവ് തന്ത്രി, വാദ്യമേളകലാകാരൻ രമേഷ് ദേവപ്പൻ എന്നിവർ ആദരം ഏറ്റുവാങ്ങി.