മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിന് പോകുന്നവർക്കായി പഠന ക്ലാസും ഹാജിമാർക്ക് യാത്രയപ്പും നൽകി. എറണാകുളം ജില്ല ഹജ്ജ് ട്രെയിനർ ഇ.കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൗലദ്ദവീല അക്കാഡമി പ്രിൻസിപ്പൽ ചെറിയകോയ അൽ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഷറഫുദ്ധീൻ സഅദി അൽ മുഖൈബിലി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മറ്റി വൊളണ്ടിയർ ആയി തിരഞ്ഞെടുത്ത മുളവൂർ സ്വദേശിയും എറണാകുളം റൂറൽ ഡി.സി.ആർ.ബി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായ പി.എ. മനാഫിനെ ചടങ്ങിൽ ആദരിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ മുഖൈബിലി, തിരുവനന്തപുരം ജോയിന്റ് എക്‌സൈസ് കമ്മീഷണർ എം.എം. നാസർ കോതമംഗലം മേഖല ഹജ്ജ് ട്രെയിനർ നവാസ് നെല്ലിക്കുഴി, മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇന്റിറിംഗ് മുതവല്ലി പി.എച്ച്. സലീം, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, പി.എ. അബ്ദുൽ അസീസ്, നസീബ് അദനി, സാബിർ ലത്തീഫി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.