പറവൂർ: പന്തീരങ്കാവ് കേസിലെ പ്രതി രാഹുൽ പി. ഗോപാൽ വിദേശത്തേയ്ക്ക് കടന്നത് പൊലീസിന്റെ അനാസ്ഥമൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഭ‌ർത്താവിന്റെ ക്രൂരമായ മർദ്ദനത്തിന് ഇയരായ യുവതിയുടെ മാല്യങ്കരയിലെ വീട്ടിൽ പ്രതിപക്ഷനേതാവ് സന്ദർശനം നടത്തി. യുവതിയോടും മാതാപിതാക്കളോടും സംസാരിച്ചു. നിയമപരമായ എല്ലാ പോരാട്ടങ്ങൾക്കും അദ്ദേഹം പിന്തുണ അറിയിച്ചു.