കൊച്ചി: മാതാ അമൃതാനന്ദമയിയുടെ പിതാവ് ഇടമണ്ണേൽ വി. സുഗുണാനന്ദൻ സ്മാരക കഥകളി പുരസ്‌ക്കാരം ഫാക്ട് പത്മനാഭന് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി സമ്മാനിച്ചു. 50001 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സമ്മേളനം നടനും മാദ്ധ്യമ പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. അമൃത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിർമൽജ്യോതി വിദ്യാഭ്യാസ ഗ്രൂപ്പ് ചെയർമാൻ ഡോ ഗോപാൽ കെ. നായർ ഫലകവും പൊന്നാടയും സമർപ്പിച്ചു. എം.ആർ.എസ്. മേനോൻ, സ്വാമി അനഘാമൃതാനന്ദപുരി, ശശി കളരിയേൽ, സദനം വിജയകുമാർ, ഹരിഹരൻ എസ്. അയ്യർ, ഫാക്ട് പത്മനാഭൻ എന്നിവർ സംസാരിച്ചു.