മൂവാറ്റുപുഴ : വാളകം ഗ്രാമപഞ്ചായത്തിൽ അമ്പലംപടി കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഡ്രീം വിഷൻ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 17-ാം മത് വാർഷികവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച് നൽകുന്ന പുതിയ ഭവനത്തിന്റെ താക്കോൽ ദാനവും നിർദ്ധനരോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും ഇന്ന് നടക്കും. വൈകിട്ട് 3 ന് മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും.