കോലഞ്ചേരി: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പെരുമ്പാവൂർ റോഡിൽ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രായമംഗലം നെല്ലിമോളം പാലക്കാട്ടുമാലിൽ ബാബുവിന്റെ മകൻ ആമോസാണ് (20) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. സംസ്‌കാരം നടത്തി. മാതാവ്: ഡെയ്‌സി. സഹോദങ്ങൾ: ആഷ്‌ലി, അഭിഗേൽ.