ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭവനേശ്വരി മഹാദേവി ക്ഷേത്രം ആചാര്യനായിരുന്ന അഴകത്ത് ശാസ്തൃ ശർമൻ നമ്പൂതിരിപ്പാടിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാളെ ഉച്ചക്ക് 12.30ന് ക്ഷേത്രം ഊട്ടുപുരയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ട്രസ്റ്റ് പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗോപാലകൃഷ്ണകുഞ്ഞ് (തന്ത്രവിദ്യാപീഠം), ടി.പി. സൗമിത്രൻതന്ത്രി (ക്ഷേത്രം മേൽശാന്തി), സാബു ശാന്തി (ചെയർമാൻ, പറവൂർ മാധവ്ജി താന്ത്രിക പഠനകേന്ദ്രം), കെ.എൻ. പ്രകാശൻ തുണ്ടത്തുംകടവ്, കെ.കെ. ഷിബു എന്നിവർ അനുസ്മരണ സന്ദേശം നൽകും. തുടർന്ന് പ്രസാദ സദ്യ നടക്കും.