പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ അനാശാസ്യപ്രവർത്തനം നടത്തിയ കേസിൽ മാനേജരടക്കം രണ്ടുപേർ പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം ശങ്കരംകുഴിവീട്ടിൽ ലത്തീഫ് (55), ലോഡ്ജ് മാനേജർ ആലപ്പുഴ കൊഴുവല്ലൂർ തൈവിള താഴേപ്പുരവീട്ടിൽ മനു (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അന്യ സംസ്ഥാനത്തൊഴിലാളിയായ യുവതിയാണ് ഇരയായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ മറ്റൊരു ലോഡ്ജിൽ നടത്തിയ പരിശോധനയിൽ മാനേജരടക്കം മൂന്നുപേർ പിടിയിലായിരുന്നു.

എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർ എൻ.പി. ആന്റോ, അസി.സബ്. ഇൻസ്പെക്ടർമാരായ പി.എ അബ്ദുൾ മനാഫ്, സുഭാഷ് തങ്കപ്പൻ, സീനിയർ സി.പി.ഒമാരായ ടി.എൻ.
മനോജ്കുമാർ, ടി.എ. അഫ്സൽ, സി.പി.ഒമാരായ സിബിൻ സണ്ണി,
ബെന്നി ഐസക്, കെ.എ. അൽഫിയ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.