
പെരുമ്പാവൂർ: രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖ വ്യക്തിത്വവും പെരുമ്പാവൂർ നഗരസഭാ മുൻ ചെയർമാനുമായിരുന്ന ഡോ. കെ.എ. ഭാസ്‌കരന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ഭാസ്‌കരീയം പുരസ്‌കാരങ്ങൾ കവി കെ. സച്ചിദാനന്ദനും ഡോ. എൻ. മധുവിനും. ഡോ. കെ.എ. ഭാസ്‌കരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം 21ന് മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്യും. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുൻ ചെയർമാൻ ജസ്റ്റീസ് പി. മാധവൻ, ഡോ. കെ.വി. ബീന, മുൻ എം.എൽ.എ. സാജു പോൾ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.