sndp
എസ്.എൻ.ഡി.പി.യോഗം 857-ാം നമ്പർ പെരുമ്പാവൂർ ശാഖയിൽ കോട്ടയം ധർമ്മപരിപാലന കേന്ദ്രത്തിൻ്റെ സഹകരണത്തോടെ ശ്രീനാരായണ ധരമ്മത്തെ അടിസ്ഥാനമാക്കിനടന്ന വാസ്തവ വിചാരം പരിപാടി കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ : എസ്.എൻ.ഡി.പി. യോഗം 857-ാം നമ്പർ പെരുമ്പാവൂർ ശാഖയിൽ ശ്രീനാരായണ ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള വാസ്തവ വിചാരം പരിപാടി നടന്നു. കോട്ടയം ശ്രീനാരായണ ധർമ്മപരിപാലന കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ. ബാബുവിന്റെ അദ്ധ്യക്ഷനായി. കോട്ടയം ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം ഡയറക്ടർ എ.ബി.പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ക്ലാസുകൾ നയിച്ചു. ശാഖ സെക്രട്ടറി സി.കെ. സുരേഷ് ബാബു, കെ.രാമചന്ദ്രൻ, രാജീവ് കൂരോപ്പട, രഞ്ജിത്ത് മറിയപ്പിള്ളി, സന്ധ്യാ വിജികുമാർ, ബിന്ദു സന്തോഷ്, ദിനു സന്തോഷ് എന്നിവർ സംസാരിച്ചു.