loan

കൊച്ചി. റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ സ്ഥാപനമായ സെർട്ടസ് കാപ്പിറ്റൽ സുരക്ഷിത കടപ്പത്ര പ്ലാറ്റ്‌ഫോമായ ഏണസ്റ്റ് ഡോട്ട് മിക്കായി ചെന്നൈയിലെ പുതിയ ഭവന പദ്ധതിയിൽ 125 കോടി രൂപ നിക്ഷേപിച്ചു. കെ.കെ.ആറിന്റെ മുൻ ഡയറക്ടർ ആഷിഷ് ഖണ്ഡേലിയയാണ് സെർട്ടസ് കാപ്പിറ്റലിന്റെ സ്ഥാപകൻ.

ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സംരംഭകരായ കാസാഗ്രാന്റാണ് ചെന്നൈയിലെ പ്രധാന കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ നടത്തിപ്പുകാർ. 19 വർഷം മുമ്പ് അരുൺ എംഎൻ സ്ഥാപിച്ച കാസാഗ്രാന്റ് ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നീ നഗരങ്ങളിലായി 100 ൽപരം പദ്ധതികളിലൂടെ 19 ദശലക്ഷംചതുരശ്ര അടിയിൽ കെട്ടിട നിർമ്മാണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 5.8 മില്യൺ ചതുരശ്ര അടി നിർമ്മിത സ്ഥലം വില്പന നടത്തിയ കാസാഗ്രാന്റ് ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത റിയൽ എസ്റ്റേറ്റ് കമ്പനികളിൽ അഞ്ചാം സ്ഥാനത്താണ്. സുരക്ഷിത കടപ്പത്രങ്ങളിലൂടെ നടത്തുന്ന നിക്ഷേപത്തിന് 15 ശതമാനം ലാഭമാണ് സെർട്ടസ് വാഗ്ദാനം ചെയ്യുന്നത്.