rajiv

കൊച്ചി: റോഡ് അപകടം മുതൽ പാമ്പുകടി വരെ ഏത് ഘട്ടത്തിലും വിദഗ്ദ്ധ വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ ട്രസ്റ്റ് ആവിഷ്‌കരിച്ച എം.ടി.എച്ച് ട്രോമ ഹെൽപ്‌ ലൈൻ നമ്പർ (9846244444) മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി. ലൂയിസ് അദ്ധ്യക്ഷനായി. ചടങ്ങിൽ മെഡിക്കൽ ആൻഡ് കൊമേർഷ്യൽ ഡയറക്ടർ ഡോ. പി.വി. തോമസ്, ഫിനാൻഷ്യൽ ഡയറക്ടർ പി.വി സേവ്യർ, ട്രോമ സർജറി വിഭാഗം മേധാവി ഡോ. കെ. അതീഷ്, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. വിനോദൻ കെ, ഐ.എം.എ കൊച്ചി മേഖല പ്രസിഡന്റ് ഡോ. എം.എം ഹനീഷ്, എന്നിവർ സംസാരിച്ചു.