തിരുവാണിയൂർ: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ നാലാം റാങ്ക് നേടിയ ദിയ ജോബിയെ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ, എൻ.കെ. ജിബി എന്നിവർ സംബന്ധിച്ചു. 600 ൽ 597 മാർക്കാണ് ലഭിച്ചത്. മുരിയ മംഗലം അറയ്ക്കൽ എ.ഐ. ജോബിയുടെയും ഡോ. സരിത കൃഷ്ണന്റെയും മകളാണ്.