കോലഞ്ചേരി: കോലഞ്ചേരി പ്രസ് ക്ളബ് ആൻഡ് മീഡിയയുടെ നവീകരിച്ച ഓഫീസ് ഇന്ന് രാവിലെ 11ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രദീപ് എബ്രാഹം അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യാതിഥിയാകും. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ മിഷൻ സെക്രട്ടറി ജോയ് പി. ജേക്കബ്, കെ.ജെ.യു ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, പ്രസ് ക്ളബ് സെക്രട്ടറി എം.എം. പൗലോസ് എന്നിവർ സംസാരിക്കും. സജി പുന്നയ്ക്കൽ, എം.വി. ശശിധരൻ എന്നിവരെ ആദരിയ്ക്കും.