തൃപ്പൂണിത്തുറ: പുരാവസ്തു വകുപ്പിന്റെയും പൈതൃക പഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായ ഹിൽപ്പാലസിൽ അന്തർദേശീയ മ്യൂസിയം ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. ഇക്കുറി 'മ്യൂസിയങ്ങൾ പഠനത്തിനും ഗവേഷണത്തിനും' എന്നതാണ് മുദ്രാവാക്യം. സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ എം.ആർ. രാഘവവാര്യർ അദ്ധ്യക്ഷനായി. രജിസ്ട്രാർ കെ.വി.ശ്രീനാഥ്, എ. രമ്യ എന്നിവർ സംസാരിച്ചു. പുരാതന ആയുധങ്ങളുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 'മുദ്രാപരിചയം' സോദാഹരണ പരിപാടി ആർ.എൽ.വി കോളേജ് കഥകളി വിഭാഗം അവതരിപ്പിച്ചു.
.