തൃപ്പൂണിത്തുറ: ക്രൈം ബ്രാഞ്ച് ഓഫീസ്, എ.ആർ ക്യാമ്പ്, താലൂക്ക് ആശുപത്രി, അഗ്നിരക്ഷാ സേനാനിലയം, തിരുവാങ്കുളം ഹെൽത്ത് സെന്റർ തുടങ്ങിയ നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ മാസ് ക്ലീനിംഗ് ഉൾപ്പടെയുള്ള. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, പൊതുപ്രവർത്തകർ, വിവിധ ക്ലബുകൾ എന്നിവർ പങ്കെടുത്തു.
തൃപ്പൂണിത്തുറ നഗരസഭ എ.ആർ ക്യാമ്പിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നേതൃത്വം നൽകി. വൈസ് ചെയർമാൻ പ്രദീപ് കുമാർ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.എ. ബെന്നി, വാർഡ് കൗൺസിലർ റോയ്, കമാൻഡന്റ് ജോസ് പി. ജോർജ്, ഡെ. കമാൻഡന്റ് ജാക്സൺ പീറ്റർ, ഇൻസ്പെക്ടർ അനിൽകുമാർ, രഞ്ജിത്, ഹവിൽദാർ മാണിക്കുട്ടൻ, കെ.എ.പി ബറ്റാലിയൻ അഗങ്ങൾ എന്നിവർ പങ്കാളികളായി.