ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോബിലിറ്റി സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ 300ൽ അധികം പേരെ നിയമനത്തിനായി പരിഗണിച്ചു. രജിസ്റ്റർ ചെയ്ത 1000 പേരിൽ നിന്നാണ് 29 കമ്പനികളിലായി ഇവർക്ക് നിയമനം ലഭിക്കുന്നത്.
എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്ദീൻ മേള ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത് അലിഖാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഡി.എസ്. ഉണ്ണിക്കൃഷ്ണൻ, എംപ്ലോയ്‌മെന്റ് ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ്) കെ.എസ്. സനോജ്, കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അഡ്വ. എം.എം. സലിം, ട്രഷറർ എം.എ. അബ്ദുള്ള, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ, പ്ലേസ്‌മെന്റ് സെൽ കൺവീനർ അജി ഡാനിയൽ, പി.കെ.എ. ജബ്ബാർ, സി.എം. അഷ്‌റഫ്, വി.എം. ലഗീഷ്, ബെറ്റ്‌സി മാനുവൽ, സി.എം. ഷിജിത, ഫെബിന ഫിറോസ് എന്നിവർ സംസാരിച്ചു.