പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണത്തിന് നൂറുകണക്കിന് ഭക്തർ എത്തിച്ചേർന്നു. ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എൻ.വി.സുധാകരൻ കാർമ്മികത്വം വഹിച്ചു. ടെലിവിഷൻ സിനിമാ താരം ശ്രീവിദ്യ ദീപപ്രകാശനം നടത്തി. ഭഗവതി ശ്രീകോവിലിന് മുന്നിലെ അടുപ്പിൽ നിന്ന് ഭക്തജനങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. പ്രസിഡന്റ് കെ.വി.സരസൻ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, പി.ബി. സുജിത്ത്, കെ. ആർ വിദ്യാനാഥ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊങ്കാല സമർപ്പണത്തിനു ശേഷം പ്രസാദവിതരണവും നടന്നു.