 
അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുധർമ്മ പഠന ക്ലാസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥകൾക്ക് പഠനോപകരണ വിതരണവും മഹാകവി കുമാരനാശാൻ അനുസ്മരണ പ്രഭാഷണവും നടന്നു. സമ്മേളനം പഠന ക്ലാസ് ഡയറക്ടർ ഡോ. സ്വപ്നേഷ് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത സർവകലാശാലാ തിരുവനന്തപുരം കേന്ദ്രത്തിലെ പ്രൊഫ. ഡോ. അമൽ സി. രാജ് കുമാരനാശാൻ അനുസ്മരണം നടത്തി. ശാഖാപ്രസിഡന്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.വിജയൻ, എം.എസ്. ബാബു, ബി.കെ. ബാബു, ജിജി ബാബു, ബിന്ദു രാമചന്ദ്രൻ, എ.എസ്. ആശംസ്, അഖിൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.