അങ്കമാലി: കർഷക തൊഴിലാളി യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന എം.കെ മോഹനന്റെ മൂന്നാമത് അനുസ്മരണ സമ്മേളനം യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി എ.പി. കുര്യൻ സ്മാരക ഹാളിൽ വച്ച് നടത്തി. കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ സി.ബി ദേവദർശനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. അശോകൻ അദ്ധ്യക്ഷനായി. യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്, ജിഷ ശ്യാം, വി.എം. ശശി, എൻ.എസ്. സജീവൻ, എൻ.സി. ഉഷാകുമാരി, ടി.ഐ. ശശി, ഇ.എം. സലിം, ടി.എൻ. മോഹനൻ, സി.ടി. വർഗീസ്, എം.വി. പ്രദീപ് എന്നിവർ സംസാരിച്ചു.